കരീബിയൻ പ്രീമിയർ ലീഗ് കളിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാനായി വരുന്ന താരങ്ങൾക്ക് അല്ലാതെ വരുന്ന താരങ്ങളേക്കാൽ ഗുണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. എന്നാൽ അവർക്ക് കരീബിയൻ പ്രീമിയർ ലീഗിൽ പുറത്തെടുത്ത മികച്ച പ്രകടനം ഇവിടെ പുറത്തെടുക്കാൻ ഉറപ്പില്ലെന്നും എന്നാൽ മറ്റു താരങ്ങളേക്കാൾ ചെറിയൊരു മുൻതൂക്കം അവർക്കുണ്ടാവുമെന്നും നെഹ്റ പറഞ്ഞു.
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 10 വരെയാണ് കരീബിയൻ പ്രീമിയർ ലീഗ്. തുടർന്നാണ് സെപ്റ്റംബർ 19ന് തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് താരങ്ങൾ എത്തും. കെയ്‌റോൺ പോളാർഡ്, ബ്രാവോ, ആന്ദ്രേ റസ്സൽ, ഇമ്രാൻ താഹിർ, മിച്ചൽ സട്നർ, റഷീദ് ഖാൻ, മുജീബുർ റഹ്മാൻ തുടങ്ങിയ താരങ്ങൾ കരീബിയൻ പ്രീമിയർ ലീഗ് തുടങ്ങിയതിന് ശേഷമാവും ഐ.പി.എല്ലിനായി യു.എ.ഇയിലെത്തുക.