പിയുഷ് ചൗളയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 2.40 കോടി നൽകിയാണ് പിയൂഷിനെ മുംബൈ സ്വന്തമാക്കിയത്. ഡെൽഹി കാപിറ്റൽസുമായി നടത്തിയ ശക്തമായ ലേലപോരാട്ടത്തിന് ഒടുവിലായിരുന്നു മുംബൈ ഇന്ത്യൻസ് പിയൂഷിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ആയിരുന്നു പിയൂഷ് ചൗള കളിച്ചിരുന്നത്. ഐ പി എല്ലിൽ 164 മത്സരങ്ങൾ കളിച്ച താരം 156 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഐ പി എല്ലിൽ കൊൽക്കത്ത, പഞ്ചാബ് ടീമുകൾക്കായും മുമ്പ് പിയുഷ് കളിച്ചിട്ടുണ്ട്.