ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ തുടക്കം പാളിയെങ്കിലും ടീമിനെ കരകയറ്റി പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 87 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 148 റണ്‍സിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ 42/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് അര്‍ദ്ധ ശതകം നേടുകയായിരുന്നു.
പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ രാഹുല്‍ ത്രിപാഠിയെയും(7) നിതീഷ് റാണയെയും(5) നഷ്ടമായ കൊല്‍ക്കത്തയ്ക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു. മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ച ത്രിപാഠിയെ മികച്ചൊരു ക്യാച്ചിലൂടെയാണ് സൂര്യകുമാര്‍ യാദവ് പിടിച്ച് പുറത്തായത്. 21 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലിനെയും ദിനേശ് കാര്‍ത്തിക്കിനെയും ഒരേ ഓവറില്‍ പുറത്താക്കി രാഹുല്‍ ചഹാര്‍ കൊല്‍ക്കത്തയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചു.
പത്തോവറില്‍ നിന്ന് 57 റണ്‍സാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. 42/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ ഓയിന്‍ മോര്‍ഗനും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 19 റണ്‍സ് കൂട്ടുകെട്ടിനെ ജസ്പ്രീത് ബുംറ തകര്‍ക്കുകയായിരുന്നു. 12 റണ്‍സ് നേടിയ റസ്സലിനെയാണ് ബുംറ പുറത്താക്കിയത്.
പിന്നീട് ഓയിന്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് കൊല്‍ക്കത്തയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. കൂട്ടുകെട്ടില്‍ റണ്‍ സ്കോറിംഗ് പ്രധാനമായും നടത്തിയത് പാറ്റ് കമ്മിന്‍സ് ആയിരുന്നു.
56 പന്തില്‍ നിന്ന് 87 റണ്‍സ് നേടി കമ്മിന്‍സ് – മോര്‍ഗന്‍ കൂട്ടുകെട്ട് അവസാന രണ്ടോവറില്‍ നിന്ന് 35 റണ്‍സാണ് നേടിയത്. കമ്മിന്‍സ് 36 പന്തില്‍ നിന്ന് 53 റണ്‍സും ഓയിന്‍ മോര്‍ഗന്‍ 29 പന്തില്‍ നിന്ന് 39 റണ്‍സും നേടി. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് രണ്ട് സിക്സ് നേടിയ ഓയിന്‍ മോര്‍ഗനും അവസാന ഓവറില്‍ തകര്‍ത്തു. ഓവറില്‍ നിന്ന് 21 റണ്‍സാണ് പിറന്നത്.