റിഷഭ് പന്തിന് IPL ലേലത്തിൽ 50 കോടി രൂപ ലഭിക്കണം എന്ന് ബാസിത് അലി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിന് വരാനിരിക്കുന്ന IPL ലേലത്തിൽ 50 കോടി രൂപ വരെ ലഭിക്കും എന്ന് പറഞ്ഞു. മുംബൈയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ കനത്ത തോൽവിയിൽ പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിനു പിന്നാലെ ആണ് ബാസിത് അലിയുടെ പ്രസ്താവന.

Rishab Pant

“ഋഷഭ് പന്ത് ആദ്യ ഇന്നിംഗ്‌സിൽ 60 ഉം രണ്ടാം ഇന്നിംഗ്‌സിൽ 64 ഉം സ്‌കോർ ചെയ്തു. ഈ താരത്തെ കുറിച്ച് ഞാൻ എന്താണ് പറയുക? ഐപിഎൽ ലേലത്തിൽ അവന് 25 കോടി ലഭിക്കും എന്ന് ആളുകൾ പറയുന്നു. എന്നാൽ, അവന് 50 കോടി രൂപ ലഭിക്കണം എന്ന് ഞാൻ കരുതുന്നു.” ബാസിത് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

പന്തിൻ്റെ ഷോട്ട് സെലക്ഷനും നിയന്ത്രണവും ബുദ്ധിമുട്ടുള്ള പിച്ചിനെ ഫ്ലാറ്റ് ട്രാക്ക് പോലെയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ഋഷഭ് പന്ത്, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾ ഉള്ളതിനാൽ ലേലത്തിൽ ഇത്തവണ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ മൂന്നാം വാരത്തിൽ ആകും ലേലം നടക്കുക.