ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസ വാര്‍ത്ത, ന്യൂസിലാണ്ട് താരങ്ങള്‍ ഐപിഎലിനുണ്ടാകും

Sports Correspondent

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസമായി ന്യൂസിലാണ്ട് താരങ്ങള്‍ ഐപിഎലിനുണ്ടാകുമെന്ന സൂചന ലഭിയ്ക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖ താരങ്ങള്‍ വിവിധ ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്.

ഇത് കൂടാതെ മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങള്‍ എത്തില്ലെന്ന് ഉറപ്പാകുകയാണെങ്കില്‍ കൂടുതൽ വിദേശ താരങ്ങള്‍ക്ക് അവസരം ലഭിയ്ക്കാനും സാധ്യതയുണ്ട്.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഐപിഎലിന് തങ്ങളുടെ താരങ്ങളുണ്ടാകുമോ എന്നത് സംബന്ധിച്ച് വ്യക്തമായ മറുപടിയൊന്നും നല്‍കിയിട്ടില്ലെങ്കിലും ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലെ താരങ്ങളുടെ സേവനം ഉറപ്പായിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.