ആറ് മത്സരങ്ങള്‍ മാത്രം ജയിച്ച് യോഗ്യത നേടിയത് അത്ര മികച്ച കാര്യമല്ല

Sports Correspondent

ഐപിഎല്‍ പ്ലേ ഓഫിലേക്ക് അവസാനമായി കടന്ന് കൂടിയ സണ്‍റൈസേഴ്സിന്റെ സീസണ്‍ അത്ര മികച്ചതല്ലായെന്ന് പറഞ്ഞ കെയിന്‍ വില്യംസണ്‍. ആറ് ജയം മാത്രം നേടി യോഗ്യത നേടിയത് അത്ര മികച്ച കാര്യമൊന്നുമല്ല, എന്നാല്‍ ടൂര്‍ണ്ണമെന്റിലെ നാലാം സ്ഥാനക്കായിരുന്നു ഞങ്ങള്‍, അതിനാല്‍ തന്നെ പ്ലേ ഓഫിനു യോഗ്യത നേടിയെന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്.

ടൂര്‍ണ്ണമെന്റില്‍ പല മത്സരങ്ങളും ചെറിയ മാര്‍ജിനിലാണ് ടീമുകള്‍ പരാജയപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ മത്സരങ്ങളിലും ഞങ്ങള്‍ തോല്‍വിയുടെ ഭാഗത്തായിരുന്നു. കഴിഞ്ഞ സീസണെ അപേക്ഷിച്ച് നേരെ വിപരീതമായൊരു സീസണായിരുന്നു ഇത്. കഴിഞ്ഞ തവണ 4-5 വളരെ ടൈറ്റായ മത്സരങ്ങളുണ്ടായിരുന്നുവെങ്കിലും ഈ മത്സരങ്ങളില്‍ വിജയം കൈവരിക്കുവാന്‍ ടീമിനു സാധിച്ചിരുന്നു.

ഈ സീസണിലും സമാനമായ അവസ്ഥയില്‍ ഞങ്ങളെത്തിയെങ്കിലും ഇവയെല്ലാം സ്വന്തം പക്ഷത്തേയ്ക്ക് മാറ്റുവാന്‍ ടീമിനു സാധിച്ചില്ല.