കുൽദീപിന് 4 വിക്കറ്റ്, കൊല്‍ക്കത്തയുടെ സ്കോറിന് മാന്യത പകര്‍ന്ന് നിതീഷ് റാണയുടെ അര്‍ദ്ധ ശതകം

Sports Correspondent

കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആടിയുലഞ്ഞപ്പോള്‍ ടീമിന്റെ രക്ഷയ്ക്കെത്തി നീതീഷ് റാണയുടെ അര്‍ദ്ധ ശതകം. താരത്തിനൊപ്പം ശ്രേയസ്സ് അയ്യരും(42), റിങ്കു സിംഗും(23) മാത്രമാണ് റൺസ് കണ്ടെത്തിയത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും രണ്ടക്ക സ്കോറിലേക്ക് എത്തുവാന്‍ സാധിക്കാതെ പോയപ്പോള്‍ കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയത്.

Kuldeepyadav

നിതീഷ് റാണ 34 പന്തിൽ 57 റൺസാണ് നേടിയത്. കുൽദീപ് തന്റെ മൂന്നോവറിൽ വെറും 14 റൺസ് വിട്ട് നൽകിയാണ് 4 വിക്കറ്റ് നേടിയത്. അവസാന ഓവറിൽ നിതീഷ് റാണയുടേതുള്‍പ്പെടെ മുസ്തഫിസുര്‍ മൂന്ന് വിക്കറ്റ് കൂടി നേടുകയായിരുന്നു.