നടരാജന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

Newsroom

ഇന്ത്യൻ പേസ് ബൗളർ നടരാജൻ മുട്ടിനുള്ള ശസ്ത്രക്രിയ പൂർത്തിയാക്കി. താരം തന്നെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്‌. തനിക്ക് പിന്തുണ തന്ന ബി സി സി ഐക്കും ആരാധകർക്കും വലിയ നന്ദി പറയുന്നതായും നടരാജൻ ട്വിറ്ററിൽ കുറിച്ചു. ഹൈദരബാദിന്റെ പേസ് ബൗളർ ആയ നടരാജൻ പരിക്ക് കാരണം ഐ പി എല്ലിൽ നിന്ന് പിന്മാറിയിരുന്നു.

മുട്ടിനേറ്റ പരിക്ക് നടരാജനെ കുറച്ചു കാലമായി അലട്ടുന്നുണ്ടായിരുന്നു. താരം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് പരിക്കിൽ നിന്നുള്ള തിരിച്ചുവരവ് പൂർത്തിയാക്കും. ഈ സീസണിലെ ആദ്യ രണ്ടു ഐ പി എൽ മത്സരങ്ങളും കളിച്ച നടരാജൻ പിന്നീടുള്ള മത്സരങ്ങളിൽ പരിക്ക് കാരണം ടീമിനൊപ്പം ഉണ്ടായിരുന്നില്ല.