ഇന്ത്യയ്ക്കെതിരെ ഇന്ന് നേടിയത് മൂന്ന് വിക്കറ്റ്!!! ബര്‍ഗറെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്

Sports Correspondent

ദക്ഷിണാഫ്രിക്കന്‍‍ പേസര്‍ നാന്‍ഡ്രേ ബര്‍ഗറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ലേലത്തിന്റെ അവസാന ഘട്ടത്തിലാണ് താരത്തെ അടിസ്ഥാന വിലയായ 50 ലക്ഷം നൽകി രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഒന്നാം ഏകദിനത്തിൽ തന്റെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് നേടിയിരുന്നു.

ജമ്മു & കാശ്മീരിൽ നിന്നുള്ള ആബിദ് മുഷ്താഖ് (20 ലക്ഷം), ടോം കോഹ്‍ലര്‍ കാഡ്മോര്‍(40 ലക്ഷം) എന്നിവരെയാണ് സഞ്ജുവും സംഘവും അവസാനം ഘട്ടത്തിൽ സ്വന്തമാക്കിയത്.

നേരത്തെ റോവ്മന്‍ പവലിനെ 7.4 കോടിയ്ക്കും ശുഭം ഡുബേയെ 5.8 കോടിയ്ക്കും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.