സൂപ്പര്‍ ഓവറില്‍ വിജയം പിടിച്ചെടുത്ത് മുംബൈ ഇന്ത്യന്‍സ്, സൂപ്പര്‍ ഓവറിലെ താരം അത് ജസ്പ്രീത് ബുംറ

Sports Correspondent

മനീഷ് പാണ്ടേയെ ആദ്യ പന്തില്‍ തന്നെ റണ്ണൗട്ട് രൂപത്തില്‍ പുറത്തായതോടെ താളം തെറ്റിയ സണ്‍റൈസേഴ്സ് നല്‍കിയ 9 റണ്‍സ് ലക്ഷ്യം അനായാസം മറികടന്ന് മുംബൈ ഇന്ത്യന്‍സ്. മുംബൈയ്ക്ക് വേണ്ടി കീറണ്‍ പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യയും ആണ് ബാറ്റ് ചെയ്യാനെത്തിയത്. റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ അടുത്ത പന്തില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് പൊള്ളാര്‍ഡിനു നല്‍കി. അടുത്ത പന്തില്‍ ഡബിളോടി ടീം ജയവും പ്ലേ ഓഫും ഉറപ്പാക്കുകയായിരുന്നു.

സണ്‍റൈസേഴ്സ് ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ ഡബിള്‍ ഓടുവാനുള്ള ശ്രമത്തിനിടെ മനീഷ് പാണ്ടേ ഔട്ട് ആയപ്പോള്‍ രണ്ടാം പന്ത് മാര്‍ട്ടിന്‍ ഗപ്ടില്‍ സിംഗിള്‍ നേടുകയായിരുന്നു. മൂന്നാം പന്തില്‍ സിക്സ് നേടിയ നബിയെ ബുംറ അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ നാല് പന്തില്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സ് 8 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.