മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് നിരയെ തീരുമാനിക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണെന്ന് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. എതിരാളികളുടെ ബൗളര്‍മാരെയും മധ്യ ഓവറുകളില്‍ ആരാവും പന്തെറിയുക, അവസാന ഓവറുകള്‍ ആര്, എന്നതെല്ലാം പരിഗണിച്ചത് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാവുന്ന സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യരായ താരങ്ങളെ പരിഗണിക്കുക എന്നതാണ് ടീം ഇപ്പോള്‍ പാലിച്ച് വന്നിരിക്കുന്ന നയമെന്നനും രോഹിത് ശര്‍മ്മ പറഞ്ഞു. ബൗളര്‍മാരുടെ ഗുണമേന്മ അനുസരിച്ച് ടീം തങ്ങളുടെ പദ്ധതികള്‍ മാറ്റുമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.
കീറണ്‍ പൊള്ളാര്‍ഡിനെയോ ഹാര്‍ദ്ദിക് പാണ്ഡ്യയെയോ ഇനിയുള്ള മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ ടീം പരീക്ഷിച്ചേക്കാവുന്നതാണ്, ഇപ്പോള്‍ അവര്‍ ബഹുഭൂരിഭാഗം മത്സരങ്ങളിലും 14-15 ഓവറുകളിലാണ് എത്തുന്നത്, എന്നിട്ട് 70-8 റണ്‍സ് ടീമിനായി സ്കോര്‍ ചെയ്യാറുണ്ട്, അത് പരിഗണിക്കേണ്ട ഒരു കാര്യം തന്നെയാണ്.
ടീമില്‍ മൂന്നാം നമ്പര്‍ മുതല്‍ ഏഴാം നമ്പര്‍ വരെയുള്ള താരങ്ങളെ ഈ സ്ഥാനങ്ങളിലെല്ലാം പരീക്ഷിക്കാവുന്നതാണെന്നതാണ് ടീമിന്റെ കരുത്തെന്നും രോഹിത് കൂട്ടിചേര്‍ത്തു. ഏത് ഘട്ടത്തിലും ഏത് പൊസിഷനിലും ഇവര്‍ക്കെല്ലാം ബാറ്റ് ചെയ്യാം, അതിനാല്‍ തന്നെ ടീം മാനേജ്മെന്റിനു കാര്യങ്ങള്‍ എളുപ്പമാണ്, വരും മത്സരങ്ങളില്‍ ഹാര്‍ദ്ദിക്കിനെയോ പൊള്ളാര്‍ഡിനെയോ ഇത്തരത്തില്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ടീം പരീക്ഷിച്ചേക്കാമെന്നും രോഹിത് കൂട്ടിചേര്‍ത്തു.