ധോണിക്ക് വെല്ലുവിളിയുമായി പന്ത്, വൈറലാക്കി ആരാധകർ

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗ് വരികയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഐ പി എല്ലിന് കഷ്ടിച്ചൊരു മാസം മാത്രമേയുള്ളു. പേരുമാറ്റി ഇത്തവണ ഇറങ്ങുന്ന ഡൽഹി ക്യാപിറ്റൽസ് ഒരു കലക്കൻ പ്രോമോ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ഡൽഹിയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വീഡിയോ  ആണിപ്പോൾ വൈറലാകുന്നത്.

ധോണി തന്റെ ഇൻസ്പിരേഷനാണെന്നു തുറന്നു പറയുന്ന പന്ത് ഡെൽഹിയോട് കളിക്കുമ്പോൾ സൂക്ഷിക്കണം എന്നും പറയുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോക്ക് ചെന്നൈ സൂപ്പർ കിങ്സിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.