ടീമുകള്‍ താരങ്ങളെ തേടി പോകും, ധോണി താരങ്ങളെ സൃഷ്ടിക്കും – ആകാശ് ചോപ്ര

Sports Correspondent

ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ധോണിയുടെ കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന അജിങ്ക്യ രഹാനെ, ശിവം ഡുബേ എന്നിവരുടെ ഉദാഹരണം കാണിച്ചാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

ശിവം ഡുബേ ആര്‍സിബിയിലും രാജസ്ഥാനിലും കളിച്ചത് പോലെ അല്ല ധോണിയ്ക്ക് കീഴിൽ ചെന്നൈയിൽ കളിക്കുന്നതെന്നും അത് ധോണി ഒരു താരത്തിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് കൊണ്ടാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

മറ്റ് ടീമുകള്‍ താരങ്ങളെ കണ്ടെത്തുമ്പോള്‍ ധോണി താരങ്ങളെ സൃഷ്ടിക്കുകയാണെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര പറഞ്ഞു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഏറെ വ്യത്യാസപ്പെട്ട അജിങ്ക്യ രഹാനെയെയാണ് കാണുന്നതെന്നും ഇതിനെല്ലാം ധോണിയ്ക്കാണ് ക്രെഡിറ്റ് എന്നും ചോപ്ര സൂചിപ്പിച്ചു.