സി എസ് കെ ബൗളർമാർ ഇങ്ങനെ ബൗൾ ചെയ്താൽ ധോണിക്ക് വിലക്ക് കിട്ടും എന്ന് സെവാഗ്

Newsroom

Picsart 23 04 18 14 14 44 124
Download the Fanport app now!
Appstore Badge
Google Play Badge 1

സിഎസ്‌കെ ബൗളർമാരെ വിമർശിച്ച് വിരേന്ദർ സെവാഗ്‌ ഇന്നലെ 6 വൈഡുകൾ ഉൾപ്പെടെ 11 എക്സ്ട്രാ റൺസ് ചെന്നൈ വഴങ്ങിയിരുന്നു‌. ഇങ്ങനെ പന്ത് എറിഞ്ഞാൽ സ്ലോ ഓവർ റേറ്റ് ക്യാപ്റ്റൻ എംഎസ് ധോണിക്ക് വിലക്ക് ലഭിക്കാൻ ഇടയാക്കുമെന്ന് സെവാഗ് മുന്നറിയിപ്പ് നൽകി.

ധോണി

“ധോണി സന്തോഷവാനല്ല, നോ-ബോളുകളുടെയും വൈഡുകളുടെയും എണ്ണം കുറയ്ക്കണമെന്ന് താൻ മുമ്പ് സൂചിപ്പിച്ചിരുന്നു. ആർ‌സി‌ബിക്കെതിരെ അവർ മറ്റൊരു എക്‌സ്‌ട്രാ ഓവർ തന്നെ എറിഞ്ഞു. അത് പാടില്ല. ധോണിക്ക് വിലക്ക് ലഭിക്കുകയും ക്യാപ്റ്റനില്ലാതെ CSK കളത്തിലിറങ്ങുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് ഇത് പോകുക.” സെവാഗ് പറഞ്ഞു.

സി‌എസ്‌കെയുടെ ബൗളിംഗ് ദുർബലമാണെന്ന് ഞാൻ ഒന്നാം ദിവസം മുതൽ പറയുന്നു. അവർക്ക് ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കേണ്ടതുണ്ട്. ആർസിബിക്കെതിരായ അവരുടെ പ്രകടനം നോക്കൂ, അവർ 30-35 ഡോട്ട് ബോളുകൾ എറിഞ്ഞു, അതായത് ആറ് ഓവറിൽ ഒരു റൺ നേടാൻ അവർ ആർസിബിയെ അനുവദിച്ചില്ല. എന്നിട്ടും അവർ,218 റൺസ് വഴങ്ങി. സെവാഗ് പറഞ്ഞു.