ഐപിഎലില്‍ വേണ്ടത് ഇന്ത്യന്‍ മുഖ്യ കോച്ചുമാരാണെന്നും ബിസിസിഐയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലും ഇതിന്മേല്‍ കാര്യമായി തന്നെ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോള്‍ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ തലവനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍.
ഐപിഎലില്‍ പൊതുവേ വിദേശ കോച്ചുമാര്‍ക്കാണ് പ്രാമുഖ്യം നല്‍കി വരുന്നതെന്നും എന്നാല്‍ ബിസിസിഐ ഇതിന്മേല്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്നാണ് അസ്ഹര്‍ പറയുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ കോച്ചുമാരായി നിയമിക്കേണ്ടതുണ്ടെന്നാണ് അസ്ഹറിന്റെ ഭാഷ്യം.
ഇതെല്ലാം ഫ്രാഞ്ചൈസികളുടെ തീരുമാനമാണെന്ന് തനിക്കറിയാമെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഗുണം മുന്‍ ഇന്ത്യന്‍ താരങ്ങളും അനുഭവിക്കേണ്ടതുണ്ടെന്നാണ് അസ്ഹര്‍ പറയുന്നത്. ഇന്ത്യന്‍ കോച്ചുമാരെ പ്രമോട്ട് ചെയ്യേണ്ട ആവശ്യകത ഏറെയാണെന്നും ബോര്‍ഡ് തന്റെ ആവശ്യം വേണ്ട വിധം പരിഗണിക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും അസ്ഹറുദ്ദീന്‍ വ്യക്തമാക്കി.