ഐപിഎലില്‍ വലിയ സ്കോര്‍ കണ്ട മത്സരത്തിൽ 12 റൺസ് വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 217 റൺസ് നേടിയപ്പോള്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 205 റൺസ് മാത്രമേ നേടാനായുള്ളു. കൈൽ മയേഴ്സ് നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം 4 വിക്കറ്റുമായി മോയിന്‍ അലിയാണ് ലക്നൗവിന്റെ താളം തെറ്റിച്ചത്.
79/0 എന്ന നിലയിൽ നിന്ന് 82/3 എന്ന നിലയിലേക്കാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് തകര്‍ന്നത്. മോയിന്‍ അലിയും മിച്ചൽ സാന്റനറും ലക്നൗ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടപ്പോള്‍ ടീം 109/4 എന്ന സ്ഥിതിയിലായി.
കൈൽ മയേഴ്സും കെഎൽ രാഹുലും 79 റൺസാണ് പവര്‍പ്ലേയ്ക്കുള്ളിൽ ഒന്നാം വിക്കറ്റിൽ നേടിയത്. മോയിന്‍ അലിയാണ് 22 പന്തിൽ 53 റൺസ് നേടിയ മയേഴ്സിനെ പുറത്താക്കിയത്. ദീപക് ഹൂഡയെ തൊട്ടടുത്ത ഓവറിൽ സാന്റനര്‍ പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിൽ 20 റൺസ് നേടിയ രാഹുലിനെ മോയിന്‍ അലി മടക്കിയയ്ച്ചു.
അതിവേഗത്തിൽ ബാറ്റ് വീശിയ മാര്‍ക്കസ് സ്റ്റോയിനിസിനെയും മോയിന്‍ അലി പുറത്താക്കിയതോടെ ലക്നൗവിന് കാര്യങ്ങള്‍ പ്രയാസമായി. മാർക്കസ് 18 പന്തിൽ 21 റൺസാണ് നേടിയത്. മോയിന്‍ തന്റെ സ്പെല്ലിൽ 4 വിക്കറ്റാണ് നേടിയത്.
18 പന്തിൽ 32 റൺസ് നേടി നിക്കോളസ് പൂരനും 11 പന്തിൽ 17 റൺസ് നേടി കൃഷ്ണപ്പ ഗൗതമും 23 റൺസുമായി ആയുഷ് ബദോനിയും 3 പന്തിൽ 10 റൺസ് നേടി മാര്‍ക്ക് വുഡും ആണ് ലക്നൗവിന്റെ തോൽവിയുടെ ഭാരം കുറച്ചത്.