മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം എഡിഷൻ പുരോഗമിക്കവേ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. മുംബൈ ഇന്ത്യൻസിന്റെ തട്ടകമായ വാംഖഡെ സ്റ്റേഡിയം ന്ന ഹോം ഗ്രൗണ്ട് അവർക്ക് നഷ്ടമായേക്കും. ലീസ് പുതുക്കാതെയിരുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ കോടികളുടെ കുടിശികയാണ് വരുത്തിവെച്ചിരിക്കുന്നത്.

അസോസിയേഷന്റെ പിടിപ്പ്കേട് മൂലം തിരിച്ചടി നേരിട്ടിരിക്കുന്നത് മുംബൈ ഇന്ത്യൻസിനാണ്. ഇത്രയും വലിയ തുക ഒന്നിച്ചടച്ചില്ലെങ്കിൽ സ്റ്റേഡിയം ഒഴിയണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം വിവാദം ആയങ്കിൽം മുംബൈ ഇന്ത്യൻസോ ക്രിക്കറ്റ് അസോസിയേഷനോ പ്രതികരിച്ചിട്ടില്ല.