ബംഗ്ലാദേശ് പേസര്‍ക്ക് ലഭിച്ചത് 2.2 കോടി, ജോണ്‍സണെയും ഹാസല്‍വുഡിനെയും വേണ്ട

Sports Correspondent

ബംഗ്ലാദേശിന്റെ മുന്‍ നിര ബൗളറും മുന്‍ സണ്‍ റൈസേഴ്സ് ഹൈദ്രാബാദ് താരവുമായ മുസ്തഫിസുര്‍ റഹ്മാനു 2.2 കോടി വില നല്‍കി മുംബൈ ഇന്ത്യന്‍സ്. 1 കോടി അടിസ്ഥാന വിലയുള്ള താരത്തിനു വേണ്ടി ഡല്‍ഹിയും മുംബൈയും മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്. മുംബൈ 2.2 കോടി വില പറഞ്ഞതോടെ ഡല്‍ഹി പിന്മാറുകയായിരുന്നു.

അതേ സമയം ഓസ്ട്രേലിയയുടെ വെറ്ററന്‍ പേസര്‍മാരായ മിച്ചല്‍ ജോണ്‍സണെയും ജോഷ് ഹാസല്‍വുഡിനെയും ആരും വാങ്ങിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial