സഞ്ജുവിനോടും സംഘത്തോടും ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് രോഹിത് ശര്‍മ്മ

Sports Correspondent

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ടോസ് നേടി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റമാണ് മുംബൈ ഇന്ത്യന്‍സ് നിരയിലുള്ളത്. ഇഷാന്‍ കിഷന് പകരം നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ടീമിലേക്ക് എത്തുന്നു.

രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ മാറ്റമൊന്നുമില്ലാതെയാണ് ടീം ഇറങ്ങുന്നത്.