ഐ ലീഗിൽ ഇത്തവണ റിലഗേഷൻ ഉണ്ടാകില്ല

20210429 134912

ഐ ലീഗിൽ ഇത്തവണ റിലഗേഷൻ ഒഴിവാക്കിയേക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ചേരുന്ന ലീഗ് കമ്മിറ്റി ഇത് സംബന്ധിച്ച് ഔദ്യോഗികമായി തീരുമാനം എടുക്കും. കൊറോണ കാരണം എപ്പോഴും നടക്കുന്ന പോലൊരു സീസൺ അല്ല ഐലീഗിൽ ഇത്തവണ നടന്നിരുന്നത്‌. അതുകൊണ്ട് തന്നെ ഇത്തവണ റിലഗേഷൻ വേണ്ട എന്നാണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്.

ഇത്തവണ ലീഗിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത് നെരോക ആയിരുന്നു. അവർ പുതിയ സീസണിലും ഐലീഗിൽ ഉണ്ടാകും. മുമ്പ് ഐസാളിനും ചർച്ചിൽ ബ്രദേഴ്സിനും ഇതുപോലെ എ ഐ എഫ് എഫ് ഇളവ് കൊടുത്തിരുന്നു.

Previous articleകരുണാരത്നേയ്ക്ക് ശതകം, ശ്രീലങ്ക കുതിയ്ക്കുന്നു
Next articleസഞ്ജുവിനോടും സംഘത്തോടും ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് രോഹിത് ശര്‍മ്മ