ഐപിഎലില്‍ ഇന്നത്തെ നിര്‍ണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യന്‍സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടുന്നു. മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തു. മുംബൈ നിരയിൽ ജോഫ്ര ആര്‍ച്ചറിന് പകരം ക്രിസ് ജോര്‍ദ്ദാന്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നു. അതേ സമയം ആര്‍സിബി നിരയിൽ കരൺ ശര്‍മ്മയ്ക്ക് പകരം വൈശാഖ് ടീമിലേക്ക് വരുന്നു.
വിജയം നേടുന്ന ടീമിന് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനാകും. പത്ത് പോയിന്റ് വീതമുള്ള ആര്‍സിബിയും മുംബൈയും യഥാക്രമം ആറും എട്ടും സ്ഥാനത്താണുള്ളത്. എന്നാൽ ഇന്ന് വിജയം നേടുന്ന ടീമിന് പ്ലേ ഓഫ് സാധ്യത ഏറെയാകും. മുംബൈയ്ക്കാളും മികച്ച റൺ റേറ്റാണ് ആര്‍സിബിയ്ക്കുള്ളത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli, Faf du Plessis(c), Anuj Rawat, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Wanindu Hasaranga, Harshal Patel, Vijaykumar Vyshak, Mohammed Siraj, Josh Hazlewood
മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Suryakumar Yadav, Tim David, Nehal Wadhera, Chris Jordan, Piyush Chawla, Akash Madhwal, Kumar Kartikeya, Jason Behrendorff