ഐപിഎലിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ നായകന് രോഹിത് ശര്‍മ്മ. യുഎഇയിലെ മത്സരങ്ങള്‍ ആരംഭിച്ച ശേഷം രണ്ട് തോല്‍വികളേറ്റ് വാങ്ങിയ ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്.
സൗരഭ് തിവാരിയ്ക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് നിരയിലേക്ക് എത്തുന്നു. അതേ സമയം മൂന്ന് മാറ്റങ്ങളുമായാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എത്തുന്നത്. ഷഹ്ബാസ് അഹമ്മദ്, ഡാനിയേൽ ക്രിസ്റ്റ്യന്‍, കൈൽ ജാമിസൺ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു.
സൈനി, ഹസരംഗ, ടിം ഡേവിഡ് എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Shahbaz Ahmed, Daniel Christian, Kyle Jamieson, Harshal Patel, Mohammed Siraj, Yuzvendra Chahal
മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Adam Milne, Rahul Chahar, Jasprit Bumrah, Trent Boult