രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലം, മയാംഗിന്റെ ബൗളിംഗിനെക്കുറിച്ച് കെഎൽ രാഹുല്‍

Sports Correspondent

രണ്ട് വര്‍ഷത്തോളം ഡഗ്ഔട്ടിൽ ക്ഷമയോടെ കാത്തിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ മയാംഗ് യാദവിൽ നിന്ന് കാണുന്നതെന്ന് പറഞ്ഞ് ലക്നൗ നായകന്‍ കെഎൽ രാഹുല്‍. കഴിഞ്ഞ സീസണിൽ താരം അരങ്ങേറ്റം നടത്താനിരുന്നതാണെന്നും എന്നാൽ വാംഅപ്പ് മത്സരത്തിലെ പരിക്കാണ് താരത്തിന് തിരിച്ചടിയായതെന്നും രാഹുല്‍ സൂചിപ്പിച്ചു.

മയാംഗിന്റെ

എന്നാൽ താരം മുംബൈയിലേക്ക് എത്തി ഫിസിയോയുമായി കഠിന പ്രയത്നം തുടരുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. 155 കിലോമീറ്റര്‍ വേഗതയിൽ പന്തെറിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും താരം അദ്ദേഹത്തിന്റെ ശരീരത്തെ അതിന് വേണ്ടി പാകപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

താരം പന്തെറിയുമ്പോള്‍ വിക്കറ്റിന് പിന്നിൽ 20 യാര്‍ഡ് അകലെ നിൽക്കുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും കെഎൽ രാഹുല്‍ കൂട്ടിചേര്‍ത്തു.