ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും നേരിടും. മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂര്‍ നായകന് ഫാഫ് ഡു പ്ലെസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ മൂന്ന് പരാജയം ഏറ്റുവാങ്ങിയ മുംബൈ ആദ്യ ജയം തേടിയിറങ്ങുമ്പോള്‍ ആര്‍സിബി ടോപ് ഫോറിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരത്തിനിറങ്ങുന്നത്.
രണ്ട് മാറ്റങ്ങളാണ് മുംബൈ നിരയിലുള്ളത്. തൈമൽ മിൽസിന് പകരം ജയ്ദേവ് ഉനഡ്കടും ഡാനിയേൽ സാംസിന് പകരം രമൺദീപും ടീമിലേക്ക് എത്തുന്നു.
ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിന് പകരം ആര്‍സിബി നിരയിലേക്ക് ഗ്ലെന്‍ മാക്സ്വെൽ എത്തുന്നു എന്നതാണ് ബാംഗ്ലൂരിലെ മാറ്റം.
മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Ramandeep Singh, Murugan Ashwin, Jaydev Unadkat, Jasprit Bumrah, Basil Thampi
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Faf du Plessis(c), Anuj Rawat, Virat Kohli, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), David Willey, Wanindu Hasaranga, Harshal Patel, Akash Deep, Mohammed Siraj