മാക്സ്‌വെൽ സ്വയം മാറി നിന്നത്, RCB-യിൽ നിന്ന് തൽക്കാല ഇടവേള എടുക്കുന്നു എന്ന് താരം

Newsroom

ഇന്നലെ സൺ റൈസേഴ്സിന് എതിരായ മത്സരത്തിൽ മാക്സ്‌വെൽ ആർ സി ബിക്ക് ആയി ഇറങ്ങിയിരുന്നില്ല. ആ മത്സരത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആർസിബി ടീം മാനേജ്‌മെൻ്റിനോട് താൻ തന്നെയാണ് ആവശ്യപ്പെട്ടത് എന്ന് ഗ്ലെൻ മാക്സ്വെൽ പറഞ്ഞു. താൻ തൽക്കാലത്തേക്ക് ഐ പി എല്ലിൽ നിന്ന് ബ്രേക്ക് എടുക്കുക ആണെന്നും മാക്സ്‌വെൽ പറഞ്ഞു. ഈ സീസണിൽ 6 മത്സരങ്ങളിൽ നിന്ന് 5.33 ശരാശരിയിലും 94.11 സ്ട്രൈക്ക് റേറ്റിലും 32 റൺസ് മാത്രമാണ് മാക്സ്വെൽ ഇതുവരെ നേടിയത്.

മാക്സ്‌വെൽ 24 04 16 09 31 30 900

മധ്യനിരയിൽ ആർസിബി മറ്റൊരു ഓപ്ഷൻ നോക്കേണ്ട സമയമാണിതെന്ന് തനിക്ക് തോന്നി എന്ന് മാക്സ്‌വെൽ പറഞ്ഞു. തനിക്ക് മാനസികവും ശാരീരികവുമായ ഇടവേള ആവശ്യമാണെന്നും മാക്‌സ്‌വെൽ പറഞ്ഞു.

“എനിക്ക്, വ്യക്തിപരമായി, ഇത് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. അവസാന മത്സരത്തിന് ശേഷം ഞാൻ ഫാഫ് ഡു പ്ലെസിസിന്റെയും പരിശീലകരുടെയും അടുത്തേക്ക് പോയി, ഞങ്ങൾ മറ്റാരെയെങ്കിലും പരീക്ഷിക്കാനുള്ള സമയമാണെന്ന് ഞാൻ പറഞ്ഞു.”മാക്സ്വെൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“എൻ്റെ ശരീരം ശരിയാക്കാനും ഒപ്പം മാനസികവും ശാരീരികവുമായ ഒരു ഇടവേള നൽകാനുള്ള നല്ല സമയമാണിതെന്നും ഞാൻ കരുതുന്നു. എനിക്ക് ശക്തമായി തിരികെയെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, എനിക്ക് സ്വാധീനം ചെലുത്താനാകും എന്ന് തോന്നുമ്പോൾ മടങ്ങി വരും, ”മാക്സ്വെൽ പറഞ്ഞു.