ഐപിഎല്‍ 2020ല്‍ മാച്ച് ഫിക്സിംഗിനുള്ള ശ്രമത്തിനായി ഒരു താരത്തെ സമീപിച്ചുവെന്ന് അറിയിച്ച് ബിസിസിഐ ആന്റി കറപ്ഷന്‍ യൂണിറ്റ് തലവന്‍ അജിത്ത് സിംഗ്. താരം ഇത് ഉടനടി യൂണിറ്റിനെ അറിയിച്ചിട്ടുണ്ടെന്ന് അജിത്ത് സിംഗ് വ്യക്തമാക്കി. താരം ഏതാണോ ടീം ഏതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
താരങ്ങള്‍ ബയോ ബബിളില്‍ ആയതിനാല്‍ തന്നെ നേരിട്ടുള്ള സമീപനം ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. താരത്തെ സമീപിച്ച വ്യക്തി ആരാണെന്ന് കണ്ടെത്തുവാനുള്ള ശ്രമം നടക്കുകയാണെന്നും അജിത്ത് സിംഗ് അറിയിച്ചു. ടൂര്‍ണ്ണമെന്റില്‍ ഇത്തരം കാര്യങ്ങള്‍ക്കായി എസിയുവിനെ സഹായിക്കുന്നതിനായി ബിസിസിഐ സ്പോര്‍ട്റഡാര്‍ എന്ന കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.