മാർക്ക് വുഡിന് പരിക്ക്,ലഖ്നൗ സൂപ്പർ ജയന്റ്സിന് കനത്ത തിരിച്ചടി

Newsroom

ഇംഗ്ലണ്ട് വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റ മാർക്ക‌് വുഡിന് വരാനിരിക്കുന്ന ഐ പി എൽ 2022 സീസൺ പൂർണ്ണമായും നഷ്ടമാവും.

ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഓപ്പണിംഗ്, ഡെത്ത് ബൗളിങ്ങ് സ്പെഷ്യലിസ്റ്റായിരിന്നു മാർക്ക് വുഡ്. ഐ പി എൽ പരിജയസമ്പത്തും വിക്കറ്റ്‌ ടേക്കറുമായ താരത്തിനെ 7.50 കോടിയോളം രൂപ മുടക്കിയാണ് ലഖ്നൗ സ്വന്തമാക്കിയത്. ഇതേ തലത്തിലുള്ള വിദേശ പേസർമാരുടെ കുറവും, പകരക്കാരെ കണ്ടെത്തുന്നതിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ വിഷമിപ്പിക്കും.

മാർക്ക് വുഡിന്റെ അഭാവത്തിൽ യുവ ഇന്ത്യൻ പേസർ അവേശ് ഖാനൊപ്പം, വെസ്റ്റിന്ത്യൻ ഓൾറൗണ്ടർ ജേസൺ ഹോൾഡറോ, ഓസീസ് ഓൾറൗണ്ടർ മാർക്ക് സ്റ്റോയ്നിസിനോ ഓപ്പണിങ് ബൗളിങ് എന്ന അധിക ചുമതല നിർവഹിക്കേണ്ടി വന്നേക്കും.‌