ശ്രീലങ്കയുടെ പേസ് ബൗളർ ലസിത് മലിംഗ ഐ പി എല്ലിൽ കളിക്കും എന്ന് തീരുമാനമായി. നീണ്ടകാലത്തെ പിടിവാശിക്ക് ശേഷം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അയഞ്ഞതാണ് മലിംഗയ്ക്കും മുംബൈ ഇന്ത്യൻസിനും ആശ്വാസമായത്. നേരത്തെ ശ്രീലങ്കയിൽ നടക്കുന്ന പ്രൊവിൻഷ്യൽ ഏകദിന ടൂർണമെന്റിൽ പങ്കെടുത്താൽ മാത്രമെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കൂ എന്ന് ശ്രീലങ്ക പറഞ്ഞതിനാൽ ഐ പി എല്ലിൽ കളിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു മലിംഗ.
എന്നാൽ ഇന്ന് മലിംഗയ്ക്ക് ഐ പി എല്ലിൽ കളിക്കാൻ അനുമതി കൊടുത്ത ശ്രീലങ്ക മലിംഗയ്ക്ക് ഐ പി എല്ലിൽ കളിക്കുന്നതാണ് നല്ലതെന്നും അവിടെ ഇന്റർനാഷണൽ താരങ്ങൾക്ക് എതിരെ കളിക്കുന്നത് മലിംഗയ്ക്ക് ഗുണം ചെയ്യുമെന്നും പറഞ്ഞു. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമാണ് മലിംഗ. 154 വിക്കറ്റുകൾ മലിംഗ ഇതുവരെ ഐ പി എല്ലിൽ നേടിയിട്ടുണ്ട്.