പൂനെയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന നാമം സ്വീകരിച്ച് ലക്നൗ ഫ്രാഞ്ചൈസി

ആര്‍പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഐപിഎൽ ഫ്രാഞ്ചൈസിയായ ലക്നൗ തങ്ങളുടെ പുതിയ നാമം സ്വീകരിച്ചു. ടീം അറിയപ്പെടുക ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നായിരിക്കുമെന്ന് ഇന്ന് ഔദ്യോഗികമായ സ്ഥിരീകരണം എത്തുകയായിരുന്നു. കെഎൽ രാഹുല്‍ ആണ് ടീമിന്റെ നായകന്‍. ഐപിഎൽ 2022നുള്ള മെഗാ ലേലം ആരംഭിയ്ക്കുന്നതിന് മുമ്പ് കഴിഞ്ഞാഴ്ച ഫ്രാഞ്ചൈസി തങ്ങളുടെ ഡ്രാഫ്ട് പുറത്ത് വിട്ടിരുന്നു.

lucknowsupergiants

കെഎൽ രാഹുലിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയി എന്നിവരെയാണ് ഫ്രാഞ്ചൈസി ടീമിലേക്ക് എത്തിച്ചത്. മുമ്പ് പൂനെ ഫ്രാഞ്ചൈസിയായ പൂനെ സൂപ്പര്‍ജയന്റ്സിനോട് സമാനമായ പേരാണ് ടീം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രതികരണം ആണ് കാണികളിൽ നിന്ന് പുറത്ത് വരുന്നത്.