രസംകൊല്ലിയായി മഴ, പോയിന്റുകള്‍ പങ്ക് വെച്ച് ലക്നൗവും ചെന്നൈയും

Sports Correspondent

ഐപിഎലിലെ ഇന്നത്തെ ആദ്യ മത്സരം ഉപേക്ഷിച്ചു. ചെന്നൈയ്ക്കെതിരെ ബാറ്റ് ചെയ്ത ലക്നൗ സൂപ്പര്‍ ജയന്റ്സ് 19.2 ഓവറിൽ 125/7 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. 44/5 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ ആയുഷ് ബദോനിയുടെ അര്‍ദ്ധ ശതകം ആണ് മത്സരത്തിൽ തിരിച്ചുവരവിന് സാധ്യമാക്കിയത്.

താരം 33 പന്തിൽ നിന്ന് 59 റൺസാണ് നേടിയത്. നിക്കോളസ് 20 റൺസുമായി മികച്ച പിന്തുണ ബദോനിയ്ക്ക് നൽകി. മത്സരം ഉപേക്ഷിച്ചതോടെ ലക്നൗവിനും ചെന്നൈയ്ക്കും ഓരോ പോയിന്റ് ലഭിച്ചു. ഇതോടെ ഇരു ടീമുകളും 11 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ലക്നൗ രണ്ടാം സ്ഥാനത്തും ചെന്നൈ മൂന്നാം സ്ഥാനത്തുമാണ് പോയിന്റ് പട്ടികയിൽ ഇപ്പോള്‍.