ഐപിഎല്ലിൻ്റെ രണ്ടാം പകുതി യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് (യു എ ഇ) മാറ്റാൻ സാഷ്യത എന്ന് റിപ്പോർട്ട്. ബിസിസിഐ ഈ സാധ്യത പരിശോധിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ടൂർണമെന്റ് ഇന്ത്യയിൽ നിന്ന് മാറ്റാനുള്ള ചർച്ചകൾ നടക്കുന്നത്. ഇതിനു മുമ്പ് രണ്ട് തവണ ഐ പി എൽ ടൂർണമെൻ്റ് യുഎഇയിൽ നടത്തിയിട്ടുണ്ട്.
2014 ലെ പൊതുതെരഞ്ഞെടുപ്പ് കാരണം, BCCI IPL ൻ്റെ ആദ്യ പകുതി യുഎഇയിൽ നടത്തിയിരുന്നു. തുടർന്ന് 2020 ൽ, ഇന്ത്യയിൽ COVID-19 കേസുകളുടെ വർദ്ധനവ് കാരണവും ടൂർണമെൻ്റ് യു എ ഇയിൽ നടത്തി.
ഐപിഎൽ ടീമുകൾ തങ്ങളുടെ കളിക്കാരോട് പാസ്‌പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മാർച്ച് 16 ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ത്യയിലെ ഇലക്ഷൻ തീയതി പ്രഖ്യാപിക്കും.