ഐപിഎലിന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി ആര്‍സിബി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹെയിന്‍റിച്ച് ക്ലാസ്സന്‍ നേടിയ 104 റൺസിന്റെ ബലത്തിൽ 186/5 എന്ന സ്കോര്‍ നേടിയപ്പോള്‍ കിംഗ് കോഹ്‍ലിയുടെ വെടിക്കെട്ട് ഇന്നിംഗ്സിനൊപ്പം ഫാഫ് ഡു പ്ലെസിയും കസറിയപ്പോള്‍ 4 പന്ത് അവശേഷിക്ക 8 വിക്കറ്റ് വിജയം ആണ് ആര്‍സിബി സ്വന്തമാക്കിയത്.
ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 172 റൺസാണ് നേടിയത്. കോഹ്‍ലി 63 പന്തിൽ 100 റൺസ് നേടി പുറത്തായപ്പോള്‍ താരം 4 വര്‍ഷത്തിന് ശേഷമാണ് ഒരു ഐപിഎൽ ശതകം നേടുന്നത്. ഭുവനേശ്വര്‍ കുമാറാണ് കോഹ‍്‍ലിയുടെ വിക്കറ്റ് നേടിയത്. ഇതോടെ ലക്ഷ്യം 12 പന്തിൽ 15 റൺസായി മാറി. കോഹ്‍ലി 12 ഫോറും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.
തൊട്ടടുത്ത ഓവറിൽ ഫാഫിന്റെ വിക്കറ്റും സൺറൈസേഴ്സ് നേടി. 47 പന്തിൽ 71 റൺസായിരുന്നു ഫാഫ് നേടിയത്.