വലിയ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്, പ്രബീർ ദാസിനെ സ്വന്തമാക്കുന്നു

Newsroom

Picsart 23 05 18 22 22 12 045
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ ഫുട്ബോളിലെ വലിയ പേരായ പ്രബീർ ദാസിനെ സ്വന്തമാക്കും. ബെംഗളൂരു എഫ് സി താരമായ പ്രബീർ ദാസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും എന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷത്തെ കരാറിൽ ആകും പ്രബീർ ബെംഗളൂരു എഫ് സി വിട്ട് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുക. ഈ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 20 മത്സരങ്ങൾ താരം ഐ എസ് എല്ലിൽ കളിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 05 18 22 22 26 916

ബെംഗളൂരവിൽ എത്തും മുമ്പ് എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം 2015 മുതൽ ഉള്ള താരമായിരുന്നു. പ്രബീർ ദാസിന് ബെംഗളൂരു എഫ് സിയിൽ രണ്ടു വർഷത്തെ കരാർ കൂടെ ബാക്കി നിൽക്കെ ആണ് താരം ക്ലബ് വിട്ടത്. ഡെൽഹി ഡൈനാമോസിൽ നിന്നാണ് 2015ൽ പ്രബീർ എ ടി കെയിൽ എത്തിയത്. അന്നു മുതൽ കൊൽക്കത്തയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്ള താരമായിരുന്നു പ്രബീദ് ദാസ്. ഇതുവരെ 106 മത്സരങ്ങൾ ഐ എസ് എല്ലിൽ പ്രബീർ കളിച്ചിട്ടുണ്ട്. ഡെൽഹി ഡൈനാമോസിനെ കൂടാതെ എഫ് സി ഗോവയ്ക്കു വേണ്ടിയും പ്രബീർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.