സ്ട്രൈക്ക് റേറ്റ് കുറവാണെന്ന് പറഞ്ഞു വിമർശിച്ചവരുടെ വായടപ്പിച്ച പ്രകടനവുമായി വിരാട് കോഹ്ലി. ഇന്ന് ധർമ്മശാലയിൽ പഞ്ചാബിന് എതിരെ 47 പന്തിൽ 92 റൺസ് ആണ് കോഹ്ലി നേടിയത്. തുടക്കത്തിൽ രണ്ട് ക്യാച്ച് നഷ്ടപ്പെട്ടത് കോഹ്ലിക്ക് സഹായകമായി. 7 ബൗണ്ടറികളും 6 സിക്‌സറുകളും നേടിയ കോഹ്‌ലിക്ക് അർഹിച്ച സെഞ്ച്വറി നഷ്ടമായത് മാത്രമാകും ഇന്നത്തെ സങ്കടം.
92ൽ നിൽക്കെ സെഞ്ച്വറിക്ക് നോക്കാതെ കൂറ്റനടിക്ക് ശ്രമിക്കവെ ആണ് കോഹ്ലി പുറത്തായത്. ഈ സീസണിൽ കോഹ്‌ലി ഇന്നത്തെ ഇന്നിംഗ്സോടെ 600ൽ അധികം റൺസ് നേടി. ഐപിഎല്ലിൽ ഇത് നാലാം തവണയാണ് കോഹ്ലി ഒരു സീസണിൽ 600ന് മുകളിൽ റൺസ് നേടുന്നത്.
ലോകകപ്പിനു മുന്നെ കോഹ്ലി അറ്റാക്കിംഗ് ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനും സന്തോഷ വാർത്തയാണ്.