ഗെറ്റ് മീ കോഹ്ലി!

shabeerahamed

ഇന്ന് നടക്കുന്ന കാൽ-സെമിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ രാജകുമാരൻ തീരുമാനിക്കും ഏത് ടീമാണ് അടുത്ത പ്ലേ ഓഫിന് അർഹത നേടുക എന്നു. നമ്മൾ നേരത്തയും പറഞ്ഞതാണ്, കഴിഞ്ഞ കളിക്ക് മുൻപും പറഞ്ഞതാണ്, ആർസിബിയുടെ നക്ഷത്രഫലം തീരുമാനിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ നക്ഷത്രമായ കിംഗ്‌ കോഹ്ലി ആയിരിക്കുമെന്ന്.

രാഹുലിന്റെ ലക്‌നൗ ഇന്ന് ഫാഫിന്റെ ബാംഗ്ളൂരിനെ നേരിടുമ്പോൾ, അവർ കോഹ്ലിക്ക് വേണ്ടി മാത്രമായി ഒരു തന്ത്രം കണ്ട് വച്ചിട്ടുണ്ടാകും. കോഹ്ലിയെ വീഴ്ത്താതെ ബാംഗ്ളൂരിനെ വീഴ്ത്തുക സാധ്യമല്ല.

കോഹ്ലിയെ സംബന്ധിച്ച് ഇത് ഒരു ജീവൻമരണ പോരാട്ടമല്ല, ഒന്നും തെളിയിക്കാനുമില്ല. കഴിഞ്ഞ ഒന്ന് രണ്ട് കൊല്ലമായി ഒരു കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യൻ എന്ന നിലയിലും വളരെ വളർന്ന് കഴിഞ്ഞു, ആഗ്രസ്സിവ് എന്ന ലേബലിൽ നിന്ന് പക്വത എന്ന നിലയിലേക്ക്.

ആദ്യ റൗണ്ടുകളിലെ അവസാന കളികളിൽ കണ്ട പ്രകടനം ഇന്നും തുടരും എന്ന് തന്നെയാണ് പ്രവചനങ്ങൾ. അത് കൊണ്ട് തന്നെ ലക്‌നൗ ക്യാമ്പിൽ ആവേശ് ഖാനോടും കൂട്ടരോടും രാഹുൽ ഒന്നു മാത്രമേ ആവശ്യപ്പെടുകയുള്ളു, ഗെറ്റ് മീ കോഹ്ലി!