ഇന്നത്തെ മത്സരം ആർ സി ബി തോൽക്കേണ്ടത് തന്നെ ആയിരുന്നു എന്ന് കോഹ്ലി

Newsroom

Picsart 23 04 27 00 05 56 535

ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടേറ്റ പരാജയം ആർ സി ബി അർഹിക്കുന്നുണ്ട് എന്ന് ബെംഗളൂരു എഫ് സിയുടെ താൽക്കാലിക ക്യാപ്റ്റൻ വിരാട് കോഹ്ലി. സത്യം പറഞ്ഞാൽ ഞങ്ങൾ അവർക്ക് ഗെയിം കൈമാറുകയാണ് ചെയ്തത്‌. കോഹ്ലി പറഞ്ഞു. തോൽവി ഞങ്ങൾ അർഹിക്കുന്നു. ഞങ്ങൾ അവർക്ക് ഒരു വിജയം അങ്ങോട്ട് സമ്മനിക്കുകയായിരുന്നു. ഞങ്ങൾ തീർച്ചയായും നിലവാരം പുലർത്തിയിരുന്നില്ല. കോഹ്ലി മത്സര ശേഷം പറഞ്ഞു.

കോഹ്ലി 23 04 27 00 06 13 126

നിങ്ങൾ കളി നോക്കുകയാണെങ്കിൽ, ഞങ്ങളുടെ അവസരങ്ങൾ ഞങ്ങൾ മുതലാക്കിയില്ല. 25-30 റൺസ് ഞങ്ങൾ തന്നെ അവർക്ക് നൽകിയതാണ്. മൂന്നോളം ക്യാച്ചുകൾ ഞങ്ങൾ കളഞ്ഞു. വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായിട്ടും ഞങ്ങൾ ഒരു നല്ല കൂട്ടുകെട്ട് ഉണ്ടായിരുന്നു എങ്കിൽ വിജയത്തിലേക്ക് എത്തിയേനെ. കോഹ്ലി പറഞ്ഞു.

ഞങ്ങൾ ഇപ്പോൾ എവേ ഗ്രൗണ്ടിൽ രണ്ടു കളികളിക് ഒന്ന് ജയിച്ചു, ഒന്ന് തോറ്റു. അത് നമ്മളെ അലോസരപ്പെടുത്തുന്ന ഒന്നല്ല. എങ്കിലും എവേ മത്സരങ്ങൾ നമ്മൾ വിജയിച്ചാൽ മാത്രമെ ടൂർണമെന്റിൽ എത്താൻ ആഗ്രഹിക്കുന്നടുത്ത് ഞങ്ങൾ എത്തൂ‌. കോഹ്ലി പറഞ്ഞു.