ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം പരിശീലനം നടത്തണം എങ്കിൽ ക്വാറന്റൈൻ ഇരിക്കേണ്ടി വരും. ഇന്ത്യൻ ടീമിന്റെ ബബിളിൽ ഉള്ളവർക്ക് നേരിട്ട് ഐ പി എൽ ബാബിളിലേക്ക് ക്വാറന്റൈൻ ഇല്ലാതെ മാറാമായിരുന്നു എങ്കിലും കോഹ്ലിക്ക് അതിനു പറ്റില്ല. കോഹ്ലി ഇന്ത്യൻ ബബിൾ വിട്ടു പോയതാണ് പ്രശ്നമായത്. കോഹ്ലി മറ്റന്നാൾ ടീമിനൊപ്പം ചേരും എങ്കിലും ഏഴു ദിവസം നിർബന്ധമായും ക്വാറന്റൈൻ കിടക്കേണ്ടി വരും. കോഹ്‌ലിയും ഡിവില്ലിയേഴ്സും ഏപ്രിൽ എട്ട് മുതൽ ആകും പരിശീലനം നടത്തുക. ഇരുവരും ഉടൻ ചെന്നൈയിൽ എത്തും. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും നേരെ ബബിൾ റ്റു ബബിൾ ട്രാൻസ്ഫർ ആയതിനാൽ ക്വാറന്റൈൻ കിടക്കേണ്ടി വന്നില്ല. രോഹിത് ശർമ്മ, ഓയിൻ മോർഗൻ എന്നിവരൊക്കെ ഇന്നലെ അവരവരുടെ ടീമിനൊപ്പം ചേർന്നിരുന്നു.