ഐ പി എൽ ടേബിളിൽ എട്ടാം സ്ഥാനത്ത് ആയിരുന്ന ആർ സി ബി ഇന്നത്തെ ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. പോയിന്റ് പട്ടികയിലെ സ്ഥാനം നോക്കി നിങ്ങക്ക് ഇപ്പോൾ ടീമിനെ വിലയിരുത്താൻ ആകില്ല എന്ന് വിരാട് കോഹ്ലി ഇന്നത്തെ ജയത്തിനു ശേഷം പറഞ്ഞു. ഇന്ന് വിരാട് കോഹ്ലി ആയിരുന്നു ആർ സി ബിയെ നയിച്ചിരുന്നത്.
13 അല്ലെങ്കിൽ 14 മത്സരങ്ങൾ ആകുമ്പോൾ ടേബിളിൽ ശ്രദ്ധിക്കാം. അപ്പോൾ നമുക്ക് ശ്രമിക്കാനും നമ്മൾ ചെയ്യേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. കോഹ്ലി പറഞ്ഞു. ഇന്ന് ഈ പിച്ചിൽ ഫാഫ് നന്നായി ബാറ്റ് ചെയ്തു. അവസാനം ഞങ്ങൾക്ക് 20-30 റൺ അധികമായി നേടാൻ ഫാഫിന്റെ ഇന്നിംഗ്സ് കൊണ്ടായി. കോഹ്ലി പറഞ്ഞു. ഇന്നത്തെ പിച്ച് എളുപ്പമുള്ളതായിരുന്നില്ല. ഞങ്ങൾക്ക് ബൗളിംഗിലും മികവ് ഉള്ളത് കൊണ്ട് കളി ജയിക്കാൻ ആയി എന്നും കോഹ്ലി കൂട്ടിച്ചേർത്തു.