“കോഹ്ലിയുടെ ഐ പി എൽ കിരീടം എന്ന സ്വപ്നം ഈ സീസണിൽ പൂവണിയും”

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ വിരാട് കോഹ്‌ലിക്കും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടാൻ ആകും എന്ന് ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിക്ക് ഈ സീസണിൽ ശക്തമായ ബൗളിംഗ് ആക്രമണമുണ്ടെന്നും ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന്റെ ബാറ്റിംഗ് കൂടെ ഉണ്ടെങ്കിൽ ആർസിബി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും മഞ്ജരേക്കർ പറഞ്ഞു.

കോഹ്ലി 23 03 30 21 07 27 553

“വിരാട് കോലിയുടെ ട്രോഫി നേടാനുള്ള സ്വപ്നം ഇത്തവണ സാക്ഷാത്കരിക്കപ്പെടുമെന്ന് എനിക്ക് തോന്നുന്നു. അവർക്ക് മികച്ച ബൗളിംഗ് ആക്രമണമുണ്ട്. ഫാഫ് ഡു പ്ലെസിസ് റൺസ് നേടിയാൽ അവർക്ക് മികച്ച അവസരമുണ്ടാകും,” സഞ്ജയ് മഞ്ജരേക്കർ ESPNcriinfo യോട് സംസാരിക്കവെ പറഞ്ഞു.

കോഹ്ലിയും ആർ സി ബിയും ഇതുവരെ ഐ പി എൽ കിരീടം നേടിയിട്ടില്ല. ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഉറപ്പിച്ചാണ് ആർ സി ബി ഇത്തവണ ഇറങ്ങുന്നത്.