രാഹുല്‍ ഇന്നത്തെ മത്സരത്തിനില്ല, താരം ആശുപത്രിയില്‍

Sports Correspondent

ഐപിഎലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് നായകന്‍ കെഎല്‍ രാഹുല്‍ കളിക്കില്ല. താരം ഇന്നലെ കഠിനമായ വയറുവേദന അനുഭവിച്ചുവെന്നും എന്നാല്‍ മരുന്ന് കൊടുത്തിട്ടും പ്രതികരിക്കാത്തതിനാല്‍ താരത്തെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയെന്നും പിന്നീട് താരത്തിന് അപ്പെന്‍ഡിക്സ് ആണെന്നുമാണ് കണ്ടത്തിയതെന്ന് പഞ്ചാബ് കിംഗ്സ് മീഡിയ റിലീസില്‍ അറിയിച്ചു.

താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും പഞ്ചാബ് കിംഗ് അറിയിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം കെഎല്‍ രാഹുല്‍ ഏതാനും മത്സരങ്ങളിലെങ്കിലും ടീമിന് വേണ്ടി കളിക്കാനുണ്ടാകില്ല എന്നാണ്.