വെസ്റ്റിൻഡീസ് താരം ആൻഡ്രെ റസ്സൽ കുറച്ച് നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ എത്തിയിരുന്നെങ്കിൽ കൂടുതൽ കിരീടം കൊൽക്കത്ത നെടുമായിരുന്നെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ. 2012ലാണ് ആൻഡ്രെ റസ്സൽ കൊൽക്കത്തക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.
താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായിരിക്കുന്ന സമയത്ത് തന്നെ റസ്സൽ കൊൽക്കത്ത ടീമിൽ ഉണ്ടായിരുന്നെങ്കിൽ കൊൽക്കത്ത 2-3 കിരീടങ്ങൾ കൂടി നെടുമായിരുന്നെന്നും ഗംഭീർ പറഞ്ഞു. 2012ലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യമായി ഐ.പി.എൽ കിരീടം നേടിയത്. അന്ന് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചാണ് കൊൽക്കത്ത കിരീടം നേടിയത്. തുടർന്ന് 2014ൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ തോല്പിച്ചും കൊൽക്കത്ത കിരീടം സ്വന്തമാക്കിയിരുന്നു.
ആൻഡ്രെ റസ്സൽ ഐ.പി.എല്ലിൽ 64 മത്സരങ്ങളിൽ നിന്ന് 1400 റൺസും 55 വിക്കറ്റും നേടിയിട്ടുണ്ട്.