ലിയോണിൽ ചെന്ന് വിരമിക്കണം എന്ന് ബെൻസീമ

ലിയോണിൽ ചെന്ന് വിരമിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് റയൽ മാഡ്രിഡ് താരം ബെൻസീമ. 2009ൽ ആയിരുന്നു ബെൻസീമ ലിയോൺ വിട്ട് വലിയ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിൽ എത്തിയത്‌. അതിനു ശേഷം റയലിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായിരുന്നു ബെൻസീമ ഇതുവരെ. താരം 2022വരെ റയലിൽ തന്നെ ഉണ്ടാകും എന്നാണ് കരുതുന്നത്.

ഇപ്പോൾ ലിയോണിലേക്ക് മടങ്ങുന്നത് നടക്കില്ല. കാരണം താൻ ലോകത്തെ ഏറ്റവും മികച്ച ക്ലബിലാണ് ഉള്ളത്‌. എന്നാൽ ഭാവിയിൽ താൻ ലിയോണിലേക്ക് വരും. അവിടെ റിട്ടയർ ചെയ്യാൻ ആണ് തന്റെ ആഗ്രഹം എന്നും ബെൻസീമ പറഞ്ഞു.

Previous article2016ലെ ഐ.പി.എൽ കിരീടം ഏറ്റവും പ്രിയപ്പെട്ടത്: ഡേവിഡ് വാർണർ
Next article“റസ്സൽ നേരത്തെ എത്തിയിരുന്നെങ്കിൽ കൊൽക്കത്ത കൂടുതൽ ഐ.പി.എൽ കിരീടങ്ങൾ നേടുമായിരുന്നു”