കൊല്‍ക്കത്തയുടെ ചില മത്സരങ്ങള്‍ വേറെ വേദിയില്‍

Sports Correspondent

2019 ലോകസഭ ഇലക്ഷന്‍ തീയ്യതികള്‍ വരുന്ന ദിവസങ്ങളിലെ ചില കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് പുറത്ത് നടത്തുവാന്‍ ആലോചനയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്തയിലെ ഇലക്ഷന്‍ തീയ്യതികള്‍ വരുന്ന കെകെആറിന്റെ ഹോം മത്സരങ്ങള്‍ റാഞ്ചി, ഗുവഹാത്തി, റായ്പൂര്‍ എന്നിവടങ്ങളില്‍ എവിടെയെങ്കിലും നടത്തുവാനാണ് ആലോചന. ആദ്യ രണ്ടാഴ്ചത്തെ ഫിക്സ്ച്ചറുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച പൂര്‍ണ്ണമായ ഫിക്സ്ച്ചറുകള്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു ശേഷം മാത്രമാവും തീരുമാനം.

മാര്‍ച്ച് 24നു സണ്‍റൈസേഴ്സിനെതിരെയാണ് കല്‍ക്കത്തയുടെ ആദ്യ മത്സരം. മാര്‍ച്ച് 27നു കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മത്സരത്തിനിറങ്ങും. അതിനു ശേഷം ഡല്‍ഹി ക്യാപിറ്റള്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി രണ്ട് എവേ മത്സരങ്ങള്‍ക്കായി ടീം യാത്രയാകും. മാര്‍ച്ച് 30, ഏപ്രില്‍ അഞ്ച് എന്നീ ദിവസങ്ങളിലാണ് ഈ മത്സരങ്ങള്‍.