ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തായതിന് പിന്നാലെ ആരാധകരും അവർക്കെതിരെ തിരിഞ്ഞു. ഏറെ പ്രതീക്ഷകളുമായാണ് നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിന്റെ പന്ത്രണ്ടാം എഡിഷനിറങ്ങിയത്. എന്നാൽ ആരാധകരുടെയും ക്രിക്കറ്റ് പണ്ഡിറ്റുകളുടെയും പ്രതീക്ഷയ്ക്ക് വിപരീതമായി ജയിച്ചു തുടങ്ങിയ നൈറ്റ് റൈഡേഴ്‌സ് പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പരാജയപ്പെട്ടു.
റസ്സലിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു പലപ്പോളും കൊൽക്കത്തയുടെ രക്ഷയെക്കെത്തിയത്. പ്ലേ ഓഫിനായുള്ള നിർണായക മത്സരത്തിലെ റോബിൻ ഉത്തപ്പയുടെ പ്രകടനവും ആരാധകർ ശക്തമായി വിമർശിക്കുന്നുണ്ട്. മൂന്നാമത്തിറങ്ങിയിട്ടും 40 റണ്‍സ് നേടാൻ മാത്രമാണ് റോബിന് സാധിച്ചത്. മോശം ഫോമിലുള്ള ഉത്തപ്പയെ മൂന്നാമിത്തിറക്കിയ തീരുമാനത്തെയും അവർ ചോദ്യം ചെയ്യുന്നു. മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടതാണ് കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായത്.