ഗസ് അറ്റ്കിൻസൺ ഐ പി എല്ലിൽ കളിക്കില്ല, പകരം ദുഷ്മന്ത ചമീര കെ കെ ആർ ടീമിൽ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിൽ നിന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസൺ പിന്മാറി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തൻ്റെ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് വാങ്ങിയ ഗസ് അറ്റ്കിൻസനെ ലോകകപ്പിന് മുന്നോടിയായി ജോലി ഭാരം കുറക്കാനായാണ് ഐ പി എല്ലിൽ നിന്ന് പിന്മാറിയത്. ശ്രീലങ്കൻ സ്പീഡ് താരം ദുഷ്മന്ത ചമീരയെ പകരക്കാരനായി കെ കെ ആർ സൈൻ ചെയ്തു.

ചമീര 24 02 19 18 45 24 415

50 ലക്ഷം രൂപ നൽകിയാണ് ചമീരയെ KKR സ്വന്തമാക്കുന്നത്. 2018, 2021 ഐപിഎൽ സീസണുകളിൽ രാജസ്ഥാൻ റോയൽസിൻ്റെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെയും ഭാഗമായിരുന്നു ചമീര. 2022 സീസണിൽ അദ്ദേഹം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ പ്രതിനിധീകരിച്ചു, അവിടെ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു‌.