IPL 2021 : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ ഐ.പി.എല്ലിനായി മുംബൈയിൽ എത്തി

Staff Reporter

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ക്വറന്റൈൻ പൂർത്തിയാകാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ മുംബൈയിൽ എത്തി. ഏപ്രിൽ 9ന് തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായാണ് താരങ്ങൾ മുംബൈയിൽ എത്തിയത്. ഒരാഴ്ചത്തെ ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം താരങ്ങൾ പരിശീലനത്തിന് ഇറങ്ങും. ഒരാഴ്ചത്തെ ക്വറന്റൈൻ പൂർത്തിയാക്കുന്നതിനിടയിൽ പല തവണ താരങ്ങൾ കൊറോണ ടെസ്റ്റിന് വിധേയരാവും.

ദിനേശ് കാർത്തിക്, വരുൺ ചക്രവർത്തി, രാഹുൽ തൃപതി, കമലേഷ് നാഗരുകോട്ടി, സന്ദീപ് വാരിയർ, വൈഭവ് അറോറ എന്നിവരും മുംബൈയിൽ എത്തിയ കൊൽക്കത്ത ടീമിനൊപ്പമുണ്ട്. കൂടാതെ സഹ പരിശീലകനായ അഭിഷേക് നയ്യാരും സഹ ബൗളിംഗ് പരിശീലകൻ ഓംകാർ സൽവിയും മുംബൈയിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. കൂടാതെ വിദേശ താരങ്ങളായ സുനിൽ നരൈനും ആന്ദ്രേ റസ്സലും ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നും കെ.കെ.ആർ അറിയിച്ചിട്ടുണ്ട്.

അതെ സമയം ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിൽ പങ്കെടുക്കുന്ന ഓയിൻ മോർഗൻ, ശുഭ്മൻ ഗിൽ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ എന്നിവർക്ക് ടീമിനൊപ്പം ചേരുന്നതിനൊപ്പം ക്വറന്റൈൻ പൂർത്തിയാക്കേണ്ട ആവശ്യം ഇല്ല.