ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിങ്‌സ് ഇലവൻ പഞ്ചാബിനോടേറ്റുമുട്ടും. കൊക്കത്തയിലെ ഈഡൻ ഗാർഡനിലെ നടക്കുന്ന മത്സരത്തിലാകും ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധാകേന്ദ്രം. ഈ സീസണിലെ ആദ്യ മത്സരത്തിൽ ജയിച്ചിട്ടാണ് ഇരു ടീമുകളും രണ്ടാം മത്സരത്തിനിറങ്ങുന്നത്. കൈവിട്ടു പോയെന്നു കരുതിയ കളി പൊരുതി പിടിച്ചാണ് നൈറ്റ റൈഡേഴ്‌സ് ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ മികച്ച സ്‌കോർ ചെസ് ചെയ്ത പിടിച്ചത്.
കിങ്‌സ് ഇലവൻ പഞ്ചാബിനും പറയാനുള്ള കഥ മറ്റൊന്നല്ല. ഫീൽഡിലെ മികച്ച പ്രകടനം രാജസ്ഥാൻ റോയൽസിനോട് കൈവിട്ടു പോകുമായിരുന്ന മത്സരം കിങ്‌സ് ഇലവന് സ്വന്തമായി. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാർക്ക് ഈഡൻ ഗാർഡനിൽ പഞ്ഞമുണ്ടാകില്ല. കൊൽക്കത്തയ്ക്ക് വേണ്ടി ക്രിസ് ലിൻ, നരെയ്ൻ, റസ്സൽ എന്നിവരുള്ളപ്പോൾ പഞ്ചാബിന് തുണയായി ക്രിസ്‌ഗെയ്ൽ, കെ എൽ രാഹുൽ, നിക്കോളാസ് പൂരന് എന്നിവരുണ്ട്.
കുൽദീപ് യാദവും സുനിൽ നരേനുമടങ്ങുന്ന ബൗളിംഗ് നിര പഞ്ചാബിന് വെല്ലുവിളി ഉയർത്തിയേക്കും. അതെ സമയം ആൻഡ്രു ടൈ, മുജീബ് ഉർ റഹ്മാൻ എന്നിവരാണ് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ബൗളിംഗ് നിരയുടെ കരുത്ത്. ഇനി തുടർച്ചയായ എവേ മത്സരങ്ങൾ ഉള്ള നൈറ്റ്‌റൈഡേഴ്‌സ് ഒരു ജയത്തോടെ രണ്ടാം ഹോം മാച്ച് അവസാനിപ്പിക്കാനാകും ശ്രമിക്കുക.