തനിക്ക് ഇത്രയും നേരം ബാറ്റ് ചെയ്ത് ശീലമില്ലാത്തതിനാൽ വന്ന ക്രാംപ്സ് ആണ്, അല്ലാതെ പ്രശ്നമൊന്നുമില്ല – ഹാര്‍ദ്ദിക് പാണ്ഡ്യ

ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളിംഗിനിടെ തന്റെ മൂന്നാം ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയപ്പോള്‍ ഗുജറാത്ത് ആരാധകര്‍ക്കിടയിൽ വലിയ ഭീതിയാണ് പരന്നത്. എന്നാൽ തനിക്ക് ക്രാംപ്സ് മാത്രമാണെന്നും അല്ലാതെ യാതൊരു പ്രശ്നവുമില്ലെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിക്കുമ്പോള്‍ വ്യക്തമാക്കി.

തനിക്ക് ഇത്രയധികം സമയം ക്രീസിൽ ചെലവഴിച്ച് ശീലമില്ലാത്തതിനാൽ വന്നതാണ് ഈ പ്രശ്നം എന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു. ഗുജറാത്ത് 7ാം ഓവറിൽ 53/3 എന്ന നിലയിലായിരുന്നപ്പോള്‍ ക്രീസിലെത്തിയ ഹാര്‍ദ്ദിക് ഇന്നിംഗ്സ് അവസാനം വരെ ക്രീസിലുണ്ടായിരുന്നു.

ഫീൽഡിലും മികച്ച റണ്ണൗട്ടുകള്‍ പുറത്തെടുത്ത് താരം കസറിയപ്പോള്‍ ഗുജറാത്ത് വലിയ ജയം ആണ് നേടിയത്.