550 കോടി രൂപ ഫണ്ട് സ്വരൂപിക്കാനൊരുങ്ങി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകള്‍

Sports Correspondent

550 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കുവാനൊരുങ്ങി ജിഎംആര്‍ ഗ്രൂപ്പെന്ന് വാര്‍ത്തകള്‍. നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകളായ ജിഎംആര്‍ സ്പോര്‍ട്സിനെ ജെഎസ്ഡബ്ല്യു വാങ്ങുവാനൊരുങ്ങുന്നുവെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. നിലവില്‍ 50 ശതമാനം ഓഹരി സ്വന്തമാക്കിയ ശേഷം ജിഎംആര്‍ സ്പോര്‍ട്സിന്റെ പേര് ജെഎസ്ഡബ്ല്യു ജിഎംആര്‍ ക്രിക്കറ്റ് എന്ന് പേരുമാറ്റുമെന്നാണ് അറിയുന്നത്.

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് തങ്ങളുടെ കായിക വിഭാഗം കൈകാര്യം ചെയ്യുന്ന ജെഎസ്ഡബ്ല്യു സ്പോര്‍ട്സ് വഴിയാവും ഈ കരാര്‍ പൂര്‍ത്തിയാക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial