ക്വാളിറ്റി താരങ്ങളുടെ അഭാവം വലിയ വിടവ് സൃഷ്ടിച്ചു – മാര്‍ക്ക് ബൗച്ചര്‍

Sports Correspondent

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍ എന്നീ താരങ്ങളുടെ അഭാവം മുംബൈ ഇന്ത്യന്‍സിന് വലിയ വിടവാണ് സൃഷ്ടിച്ചതെന്നും ഇരുവരും ക്വാളിറഅറി താരങ്ങളാണെന്നും പറഞ്ഞ് മാര്‍ക്ക് ബൗച്ചര്‍. എന്നാൽ ഇത് ഒഴിവുകഴിവായി പറയുന്നതിൽ കാര്യമില്ലെന്നും ഇത് സ്പോര്‍ട്സിൽ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു. അതുമായി പൊരുത്തപ്പെട്ട മുന്നോട്ട് പോകുക എന്നതാണ് പ്രധാനം എന്നും ബൗച്ചര്‍ സൂചിപ്പിച്ചു.

Jofraarcher

ഈ താരങ്ങള്‍ക്ക് പകരം കൊണ്ടുവന്ന താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തുവെന്നും എന്നാൽ ഏറ്റവും മികച്ച രണ്ട് താരങ്ങളുടെ അഭാവം സൃഷ്ടിച്ച വിടവ് നികത്തുവാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും ബൗച്ചര്‍ കൂട്ടിചേര്‍ത്തു.